ഏത് വലിയവനായാലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് കൃഷി മന്ത്രി;

 

ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഭൂമി കയ്യേറിയത് ഏത് വലിയവനാണെങ്കിലും സര്‍ക്കാര്‍ അത് തിരിച്ച് പിടിക്കും.ഈ ഭൂമി തിരിച്ച് പിടിക്കുന്നതിനായി റവന്യു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളതായും വി.എസ്. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദിലീപിന്റെ ഭൂമിയിടപാടിനെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ ജില്ലാ കളക്‌റാണെന്നും അദ്ദേഹം ആരോപിച്ചു. നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്ചവരുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.