നൂറ് അണുബോബ് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര കൊറിയ; ആണവ ബോംബ് നിര്‍മ്മിക്കാന്‍ കിം നിര്‍ദേശം നല്കി
അമേരിക്കയും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ നൂറ് അണുബോബ് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര കൊറിയ. എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന അമേരിക്കയേയും, സഖ്യ രാഷ്ട്രങ്ങളെയും വീണ്ടും വീണ്ടും വെല്ലുവിളിച്ചാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം വീണ്ടും ആണവ ബോംബ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഗവേഷക കേന്ദ്രം ഉത്തര കൊറിയയുടെ ആണവ മിസൈയില്‍ നിര്‍മ്മാണത്തില്‍ ആശങ്ക അറിയിച്ചു.
ലോകം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ യുറേനിയം, പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കല്‍ ഉണ്ട്.യുറേനിയം, പ്ലൂട്ടോണിയം ഉപയോഗിച്ചുകൊണ്ടുള്ള അഞ്ച് ആണവ മിസൈലുകളാണ് ഉത്തര കൊറിയ ഇതുവരെ പരീക്ഷിച്ചത്. ലോകത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് ആറാമത് ആണവ പരീക്ഷണത്തിന് മുതിര്‍ന്നേക്കാമെന്നും ഗവേഷക കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.