ചൈനയിലെ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടില്‍
ചൈനയിലെ ജിലിന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നു നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
110,000 പേരെയാണ് പ്രദേശത്തുനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളും ഇതിനോടകം തുറന്നു കഴിഞ്ഞതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 32,360 പേരെയാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിയോഗിച്ചിരിക്കുന്നത്.