പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമെ ചെയ്തിട്ടുളളൂ ; നട്ടാല്‍ മുളയ്ക്കാത്ത നുണയുമായി ഡിസിപി യതീഷ്ചന്ദ്ര
പുതുവൈപ്പിനിലെ സമരത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചിട്ടില്ലെന്ന് ഡി.സി.പി. യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കി. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്.
അതില്‍ വ്യക്തതയില്ല. ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമെ ചെയ്തിട്ടുളളൂവെന്നും പോലീസും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും ഡി.സി.പി. അവകാശപ്പെട്ടു. ഇതും കമ്മീഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
പോലീസ് വാഹനത്തിന് തടസം നിന്ന് പ്രതിഷേധിച്ച പുരുഷന്മാരായ സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് അവരെ നീക്കം ചെയ്തത്. ഇവര്‍ ഇവിടെ നിന്നും മാറാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റേണ്ടി വന്നത്. ഹൈക്കോടതിയില്‍ അടക്കം കയറി പ്രതിഷേധിക്കാനുളള സാഹചര്യവും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടിയും പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്താനുളള നീക്കമുണ്ടായിരുന്നതായും വിശദീകരണത്തില്‍ ഡി.സി.പി. വ്യക്തമാക്കുന്നു.
സമരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ പരാതി നല്‍കുന്നത് സേനയുടെ ആത്മവീര്യം തകര്‍ക്കാനാണെന്നും ഇത് അംഗീകരിക്കരുതെന്നും ഡി.സി.പി. കമ്മീഷനെ അറിയിച്ചു.
വീഡിയോ കാണാം.