ഹാക്കര്‍മാര്‍ വിളയാടുന്ന ദിലീപ് ഓണ്‍ലൈന്‍; ഒടുവില്‍ വെബ് സൈറ്റും പോയി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍( www.dileeponline.com ) എന്ന സൈറ്റാണ് ഇന്നലെ മുതല്‍ അപ്രത്യക്ഷമായത്. നേരത്തെ നടന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വെബ്‌സെറ്റ് അപ്രത്യക്ഷമായത്.
‘വെല്‍കം ടു സെന്‍ട്രല്‍’ ജയില്‍ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു. ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലാകുകയും ചെയ്തിരുന്നു. നടന്റെ വെബ്‌സൈറ്റ് മാനേജ് ചെയ്യുന്നവരാണ് സൈറ്റ് പൂര്‍വസ്ഥിതിയിലാക്കിയത്.
ദിലീപിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വെബ്‌സൈറ്റ്. ദിലീപിന്റെ മറ്റ് സംരഭങ്ങളായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, ഡി സിനിമാസ്, ദേ പുട്ട്, ജിപി ട്രസ്റ്റ് എന്നിവയുടെ ലിങ്കുകളും വെബ്‌സൈറ്റിലുണ്ട്. കഴിഞ്ഞ ദിവസം ദിലീപിന്റെ വെബ്‌സൈറ്റില്‍ മലയാലം ക്രിമിനല്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.