ഡോ. വന്ദേമാതരം ശ്രീനിവാസ് ഉള്‍പ്പടെ പ്രമുഖര്‍ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു
പി.പി. ചെറിയാന്‍
ഇര്‍വിംഗ്(ഡാളസ്സ്): പ്രമുഖ ഗായകനും, സംഗീത സംവിധായകനുമായ ഡോ വന്ദേമാതരം ശ്രീനിവാസ്, പ്രൊഫ വി ദുര്‍ഗ ദേവി (വൈസ് ചാന്‍സലര്‍ ശ്രീ പത്മാവതി മഹിളാ വിശ്വ വിദ്യാലയം), സുപ്രസിദ്ധ കുച്ചുപുടി ഡാന്‍സ് ഡയറക്ടറും ഗുരുവുമായ ഡോ കെ വി സത്യനാരായണന്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും എത്തിയ പ്രമുഖര്‍ ജൂലായ് 9 ന് ഇര്‍വിംഗ്(ഡാളസ്സിലുള്ള മഹാത്മാ ഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ഇര്‍വിംഗ് ലേക്കിന് സമീപമുള്ള ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ തികച്ചും അഭിമാനിക്കുന്നതായി ഡോ വന്ദേമാതരം ശ്രീനിവാസ് പറഞ്ഞു. മഹാത്മാഗന്ധിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും ഡോക്ടര്‍ ആലപിച്ചു.
പതിനായിരക്കണക്ക് ഡോളര്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം നല്‍കിയ എം ജി എം എന്‍ ടി ചെയര്‍മാന്‍ ഡോ പ്രസാദ് തോട്ടക്കുറയുടേയും, സഹപ്രവര്‍ത്തകരുടേയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ എല്ലാവരും അഭിനന്ദിച്ചു. പ്രമുഖ അതിഥികളെ ഡോ പ്രസാദ്, സെക്രട്ടറി റാവു കല്‍വാല, എം വി എല്‍ പ്രസാദ് തുടങ്ങിയവര്‍ സ്വീകരിച്ചു.