ബഹ്‌റൈന്‍ ലാല്‍ കെയര്‍സ് 2017-19 കമ്മറ്റി

ബഹ്‌റൈന്‍ ലാല്‍ കെയര്‍സ് 2017 – 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്‌സ് രെസ്‌റൊരന്റില്‍ വച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചു തിരഞ്ഞെടുത്തു.

ശ്രീ. ജഗത് കൃഷ്ണകുമാര്‍ (പ്രസിഡന്റ്), ശ്രീ. ഫൈസല്‍ എഫ് എം (സെക്രെട്ടറി), ഷൈജു കെകെ (ട്രെഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന 23 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയെ ആണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് ബഹ്റൈന്‍ ലാല്‍ കേയെര്‌സിനെ മുന്നോട്ടു നയിക്കാന്‍ എതിരില്ലാതെ തിരഞ്ഞെടുത്തത്. 70 ഓളം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ അഞ്ച് വര്‍ഷത്തോളമായി നിരന്തരം നടത്തി വരുന്ന ജീവകാരുണൃ പ്രവര്‍ത്തനങ്ങളേയും സഹായ പദ്ധതികളേയും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കൈയ്യടിച്ചു പ്രശംസിച്ചു. പുതുതായി വരുന്ന കമ്മറ്റിയും ഈ പ്രവര്‍ത്തനം തുടരണമെന്നുള്ള പ്രമേയം പാസ്സാക്കി.

വെറും ഒരു താരാരാധന എന്നതിലുപരി ബഹ്‌റൈനിലെ ഇന്ത്യന്‍ സാമൂഹൃ സാംസ്‌കാരിക പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞത് അംഗങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് പ്രസിഡന്റ് പറഞ്ഞു.

ലാല്‍ കെയര്‌സിന്റെ പ്രവര്‍ത്തനങ്ങളെ എന്നും പ്രോല്‍സാഹിപ്പിച്ചിട്ടുള്ള മാധ്യമ സുഹൃത്തുക്കള്‍ക്കും ബഹ്‌റൈനില്‍ നിറഞ്ഞു നില്‍ക്കുന്ന നല്ലവരായ മുഴുവന്‍ സാമൂഹ്യ പ്രവര്‍ത്തകരോടും നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്ന് സെക്രട്ടറി പറഞ്ഞു.

മറ്റു കമ്മറ്റി അംഗങ്ങള്‍
പ്രജില്‍ പ്രസന്നന്‍ & ടിറ്റോ ഡേവിസ് (വൈ. പ്രസിഡന്റ്)
മനോജ് മണികണ്ടന്‍ & അരുണ്‍ തൈക്കാട്ടില്‍ (ജോ.സെക്രെട്ടറി)
അജി ചാക്കോ (അസ്സി. ട്രെഷറര്‍)
സുബിന്‍ സുരേന്ദ്രന്‍ & രാജു ടി.ടി (മെംബെര്‍ഷിപ് )
അജീഷ് മാത്യു & അരുണ്‍ നെയ്യാര്‍ (സ്‌പോര്‍ട്‌സ്)
നന്ദന്‍ പി & രാജേഷ് രവീന്ദ്രന്‍ (ചാരിറ്റി)
മണിക്കുട്ടന്‍ & വൈശാഖ് പറവത്ത് (ബ്ലഡ് ഡോണേഷന്‍)
അനു എബ്രഹാം & സോനു മൈക്കെള്‍ (മെഡിക്കല്‍ ക്യാമ്പ്)
കിരീടം ഉണ്ണി, നവീന്‍ നമ്പ്യാര്‍ & ശ്യാം ദാസ് ഇളവൂര്‍ (പബ്ലിസിറ്റി)
ഗോപേഷ് മേലൂട് & ജസ്റ്റിന്‍ ഡേവിസ് (ആര്‍ട്‌സ് & കള്‍ച്ചറല്‍)