71കാരിയ്ക്ക് 16കാരനോടു പ്രണയം; വിവാഹത്തിനു വിസ്സമതിച്ച വീട്ടുകാര്‍ ഒടുവില്‍ മുട്ടുമടക്കി
71 കാരിയും 16കാരനും വിവാഹിതരാകുക ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. എന്നാല്‍ ദക്ഷിണ സുമാത്രയില്‍ അയല്‍വാസികളായ 71 കാരി റോഹായയും 16 കാരന്‍ സലാമത്ത് റിയാദിയും വിവാഹിതരായി. ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രി ഗ്രാമത്തില്‍ നടന്ന ഇവരുടെ വിവാഹം കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്.
ആ പ്രണയ കഥ ഇങ്ങനെയാണ്.
ആദ്യനോട്ടത്തില്‍ തന്നെ അവള്‍ക്ക് അവനെ നന്നായി ബോധിച്ചു. പിന്നെയത് പ്രണയമായി. അവനോടവള്‍ അത് തുറന്നു പറഞ്ഞു. അവനും 71കാരിയെ നന്നായി ഇഷ്ടപ്പെട്ടു.
റോഹായ മുമ്പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ 29 വയസ്സുള്ള ഒരു മകനുണ്ട്. ആദ്യം ഈ ബന്ധത്തെ എതിര്‍ത്ത മകന്‍ പിന്നീട് അമ്മയുടെ ആഗ്രഹത്തിനുമുന്നില്‍ വഴങ്ങുകയായിരുന്നു. കരന്ദൊദാഹ് ഗ്രാമവാസികളാണ് ഇരുവരും.
പയ്യന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ പൂര്‍ണ്ണ തോതില്‍ എതിര്‍ത്തിരുന്നു. ഈ ബന്ധം നടന്നാല്‍ തങ്ങള്‍ക്കു നാണക്കേടാണെന്നും പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയാകുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ ഇരുവരും ഒരുമിച്ചു ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി. ഇതിനു മുന്നില്‍ അവരും മുട്ടുമടക്കി.
വിവാഹിതരായ ഈ അപൂര്‍വ്വ പ്രണയ ജോഡികളുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.