നഴ്‌സുമാര്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്ത്; 29 ന് സെക്രട്രറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കും
ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍. സമരം ഒത്തു തീര്‍പ്പക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
വ്യാഴാഴ്ച്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നേഴ്‌സുമാര്‍.
വേതനവര്‍ധനവിനായി സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എല്‍.ഡി.എഫ്. രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ചയോടെ പരിഹരിക്കനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും സമരം തുടരുകയാണ് ഒരു വിഭാഗം നഴ്‌സുമാര്‍.