ഇടക്കാല ജാമ്യം നേടി സെന്‍കുമാര്‍; ഹൈക്കോടതി ജാമ്യം നല്‍കിയത് ഉപാധികളോടെ
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താലുടന്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കാളാഴ്ച ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈക്കോടതിയില്‍ സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വാരികയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നത്.