രാജ്യദ്രോഹികള്‍ ഇതു കാണരുത് ; ദേശീയത പറഞ്ഞ് ഒരു മലയാളം ഹ്രസ്വചിത്രം വൈറലാകുന്നു

ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ഹ്രസ്വ ചിത്രം കൂടി. മലയാള നാടകരംഗത്ത് തന്റോതായ വ്യക്തി മുദ്ര പതിപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വചിത്രം ജയ ഹെ പുറത്തിറങ്ങി. ദേശീയത എന്ന പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപ്പെടുന്നവരും മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്താന്‍ വ്യഗ്രത കാണിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.

കട്ട പ്രസന്റ്‌സിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥാ രചനയും റഫീക്ക് മംഗലശ്ശേരി തന്നെയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് ബാലനടനായ നിരഞ്ജനാണ്. ഛായാഗ്രഹണം പ്രതാപ് ജോസഫ് നിര്‍വഹിക്കുന്നു.

കാര്‍ത്തിക് കെ നഗരം, കുമാര്‍ അരിയളളൂര്‍, രാധാകൃഷ്ണന്‍ താനൂര്‍, സന്തോഷ് ഇരുമ്പുഴി, പ്രബിത, സത്യജിത്ത്, ധനേഷ് വളളിക്കുന്ന്, റിയാസ് നാലകത്ത്, മുഹമ്മദ് ഷിബിലി, രമേശ് പഴയതേര്, പ്രദീപ് പരപ്പനാട്, അര്‍പ്പിത്, അനില്‍ കൊളത്തറ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

2017 ലെ മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ബാലനടന്‍, നടി, സംഗീതം എന്നീ പി.ജെ. ആന്റണി അവാര്‍ഡുകളും നേടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. മികച്ച രീതിയിലുള്ള പ്രതികരണമാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം