വാട്സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല എന്ന് കോടതി
വാട്സ്ആപ്പിലൂടെ കൈമാറി വരുന്ന സന്ദേശങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പുള്ളിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ് മെസേജുകള്‍ എവിഡന്‍റ്സ് ആക്ടിന് കീഴില്‍ വരുന്നില്ലെന്നും അതിനാല്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ആത്മഹത്യാക്കുറിപ്പ് എന്ന് അവകാശപ്പെടുന്ന വാട്സ്ആപ്പ് ഫോര്‍വേഡുകള്‍ യഥാര്‍ത്ഥ രേഖ ലഭിക്കാതെ തെളിവായി കണക്കാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കി. പരാതിക്കാര്‍ക്ക് യഥാര്‍ത്ഥ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വാട്സ്ആപ്പ് ഫോര്‍വേഡും യഥാര്‍ത്ഥ ആത്മഹത്യാക്കുറിപ്പും തമ്മില്‍ ചേര്‍ത്തുവച്ച് പരിശോധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതെന്നാണ് പരാതിക്കാരുടെ വാദം. എന്നാല്‍ ആരാണ് മെസേജ് അയച്ചതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച കോടതി പരാതിക്കാരില്‍ നിന്നും 25,000 രൂപ വീതം ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കലിഖോ പുള്ളിനെ കണ്ടെത്തിയത്. 2016 ഫെബ്രുവരി 16ന് മുഖ്യമന്ത്രി പദത്തിലെത്തിയ പുള്‍ നാലരമാസം മാത്രമാണ് ഔദ്യോഗിക പദവിയിലിരുന്നത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിരുന്നുവെങ്കിലും ഔദ്യോഗിക വസതിയില്‍ കഴിയുന്നതിനിടെയാണ് ആത്മഹത്യ. രാഷ്ട്രീയ അസ്ഥിരതകളെത്തുടര്‍ന്ന് ജൂലൈയില്‍ പുള്ളിനെ സുപ്രീം കോടതി സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. തുടര്‍ന്നാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കിയ പുളിന്‍റെ ആത്മഹത്യ.