ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ; പരാതി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കും
ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന പരാതി സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. സ്വകാര്യത മൗലികാവകാശമാണോയെന്നും കോടതി പരിശോധിക്കും. ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് മുന്‍പ് സ്വകാര്യതയുമായി ബന്ധപ്പെട്ട പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് വേണ്ടിയാണ് കോടതി തീരുമാനം.
ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പുനപരിശോധിക്കാനും സുപ്രീം കോടതി തീരുമാനമുണ്ട്. 1950 ല്‍ ആറംഗ ഭരണഘടനാ ബെഞ്ചും 1960 ല്‍ എട്ടംഗ ഭരണഘടനാ ബെഞ്ചും സ്വകാര്യത മൗലികാവകാശമല്ലെന്ന് ഉത്തരവിട്ടിരുന്നു. ഇത് നിലനില്‍ക്കുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി ഒമ്പതംഗ ബെഞ്ചിന് വിട്ടത്.
ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്. എ. ബോബെ, അബ്ദുള്‍ നസാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
നേരത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുളള കേന്ദ്ര ഉത്തരവ് സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്കും ആദായ നികുതി അടക്കാമെന്നും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.