നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത് ?… ദൃശ്യങ്ങള്‍ കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ കണ്ടു

കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തായതായി വാര്‍ത്ത. ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരള കൗമുദിയാണ്‌ . കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ദൃശ്യങ്ങള്‍ കണ്ടതായുള്ള വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്.

വാര്‍ത്ത നിഷേധിച്ച അന്വേഷണ സംഘം ഇതുവരെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടില്ലെന്നും പറഞ്ഞു. ഫൊറന്‍സിക് പഠനത്തിന്റെ ഭാഗമായി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെ അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചെന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ടു ദൃശ്യങ്ങള്‍ കണ്ടതായി ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ഥികള്‍ വെളുപ്പെടുത്തിയത്രേ. ജൂണ്‍ അവസാന ആഴ്ചയിലാണു ദൃശ്യങ്ങള്‍ കാണിച്ചതെന്നാണു വിവരം.

ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ഥികള്‍ വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ രക്ഷാകര്‍ത്താവായ ഒരു ഡോക്ടര്‍ വിവരം മറ്റൊരു ഡോക്ടറെ അറിയിച്ചു. രണ്ടര മിനിട്ടുള്ള ദൃശ്യങ്ങളുടെ വിവരങ്ങള്‍ വിദ്യാര്‍ഥിയില്‍നിന്നും മനസിലാക്കി. മാനഭംഗക്കേസുകളെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെയാണു അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാട്ടിയത്.

ദൃശ്യങ്ങള്‍ കണ്ട വിവരം ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ പറയാന്‍ മടിച്ചെന്നും പിന്നീടാണു മാതാപിതാക്കളുമായി ആശയവിനിമയത്തിന് തയ്യാറായതെന്നുമാണു വാര്‍ത്തവന്നിട്ടുള്ളത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പോലീസ് പറഞ്ഞു.

 കൊച്ചിയില്‍ യുവനടിയെ പള്‍സര്‍ സുനിയുടെ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായി കേരളകൗമുദിയാണ് വാര്‍ത്ത നല്‍കിയത്