നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജുവാര്യര്‍ സാക്ഷിയാകും, രണ്ടോമത്തെ കുറ്റപത്രത്തിലാണ് സാക്ഷിയാകുക
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രണ്ടാം സാക്ഷിയായി മഞ്ജുമാറും. മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയലിലേക്ക് എത്തിയതിന് പിന്നില്‍ അക്രമിക്കപ്പെട്ട നടിയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ദിലീപ് നടിയ്‌ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് കേസന്വേഷണത്തിന്റെ തുടക്കം മുതലേ സംശയിച്ചിരുന്നു.
പില്‍ക്കാലത്തുണ്ടായ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെന്നും എന്നാല്‍ ദിലീപുമായി ഭൂമി, പണമിടപാടുകള്‍ ഇല്ലെന്നും നടി ദിവസങ്ങള്‍ക്ക് മുന്‍പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം മഞ്ജു അറിയാനിടയായത് അക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നും ഇതാണ് നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്നുമുള്ള സാധ്യതയാണ് കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ കാര്യം.
നടിയ്ക്ക് മലയാളത്തില്‍ കുറേക്കാലങ്ങളായി അവസരങ്ങള്‍ കുറഞ്ഞതിന് കാരണം ദിലീപിന്റെ സാന്നിധ്യമാണെന്നും ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ പോലീസ് കേസ് സംബന്ധിച്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇതിനുപിന്നാലെയായിരുന്നു ദിലീപിനെയും നാദിര്‍ഷയെയും പോലീസ് 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.