അതിജീവനത്തിനുവേണ്ടി അവകാശസമരം ചെയുന്ന നേഴ്സുമാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ഹലോ ഫ്രണ്ട്സ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ അഭിവാദനങ്ങളും ഐക്യദാര്‍ഢ്യവും

സൂറിച്ച്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ജീവിയ്ക്കാനാവശ്യമായ ശമ്പളത്തിനായി മഴയും, വെയിലും കൊള്ളാന്‍ തുടങ്ങിയിട്ട് ഇരുപത്തൊന്ന് ദിവസം പിന്നിടുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിയ്ക്കുന്ന നഴ്സുമാര്‍ പണിമുടക്കിയല്ല സമരം ചെയ്യുന്നത്. ജോലിസമയം കഴിഞ്ഞോ, അതിനു മുന്‍പോ മാത്രമാണ് സമരത്തിനായി നഴ്സുമാര്‍ തെരുവിലിറങ്ങുന്നത്. തിങ്കളാഴ്ച്ച മുതല്‍ ആശുപത്രികള്‍ ബഹിഷ്‌കരിയ്ക്കുമെന്ന പഴയ തീരുമാനം മാറ്റിയതും ഈ പ്രതിബദ്ധത മനസ്സിലാക്കിയതു കൊണ്ടാണ്. പക്ഷേ കുറഞ്ഞ വേതനം ഇരുപതിനായിരം ആക്കണം എന്ന ഉറച്ച തീരുമാനത്തില്‍ സമരം തുടരുന്ന നഴ്സുമാര്‍ക്കൊപ്പമാണ് കേരളത്തിന്റെ ജനമനസ്സ്.

പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്മെന്റുകളാല്‍ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് ഷിഫ്റ്റുകളും മാറി ജോലി ചെയ്ത് ചെറിയ വേതനം പറ്റുന്ന നമ്മുടെ സഹോദരിമാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ സമരം. വിവിധ കമ്മീഷനുകളും സുപ്രീം കോടതി പോലും പറഞ്ഞ എല്ലാ ശുപാര്‍ശകളും നാളിതുവരെ പൂഴ്ത്തിവക്കപ്പെട്ടു.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ല മഹത്തായ മനുഷ്യസേവനം ചെയ്യുന്ന ഈ മാലാഖമാര്‍ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നേഴ്സുമാര്‍ക്ക് ഹലോ ഫ്രണ്ട്സ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ അഭിവാദനങ്ങളും ,ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി. ജൂലൈ 20ന് നടക്കുന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പരിഹാരമുണ്ടാകട്ടെ എന്ന്ആസാഹസിക്കുന്നതോടൊപ്പം, സമരം വീണ്ടും തുടരുകയാണെങ്കില്‍ എല്ലാവരും ഒന്നായി ചേര്‍ന്ന് നഴ്‌സിംഗ് സമൂഹത്തിന്റെ ഒപ്പം നില്കുക്കയറും, തുടര്‍ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്ന് ഹലോ ഫ്രണ്ട്സ് സോഷ്യല്‍ മീഡിയ ഗ്രൂപ് അറിയിച്ചു.

അതേസമയം ജൂലൈ 23 (ഞായര്‍) സൂറിച്ചില്‍ വെച്ച് വിവിധ മലയാളീ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന കൂട്ടായ്മയില്‍ സ്വിസ് മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും സമരത്തിന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഐക്യദാര്‍ഢ്യകൂട്ടായ്മയിലേക്ക് ഏവരുടെയും സഹകരണവും സാന്നിധ്യവും ഹലോ ഫ്രണ്ട്സ് ഗ്രൂപ് അഭ്യര്‍ത്ഥിച്ചു.