സമരം; ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവയ്ക്കാന്‍ ജൂബിലി ആശുപത്രി ; പ്രതികാര നടപടിയെന്ന് നഴ്‌സുമാര്‍
തിരുവനന്തപുരം: നഴ്സു സമരത്തെ തുടര്‍ന്ന് സമരം ചെയ്യുന്ന നഴ്സുമാരില്‍ ഗര്‍ഭിണികളായവരോട് ജോലി രാജിവെക്കാന്‍ ആശുപത്രി മാനേജ്മെന്റ്. തിരുവനന്തപുരത്തെ ജൂബിലി ആശുപത്രി മാനേജ്മെന്റിനെതിരെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ജൂബിലി ആശുപത്രിയിലും നഴ്സുമാരുടെ സമരം തുടങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സംഘടന പ്രവര്‍ത്തനം വിലക്കിയെന്നും ആക്ഷേപം ഉണ്ട്. എന്നാല്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് മാനേജ്മെന്റിന്റെ വാദം.