ഓവല്‍ ഓഫീസില്‍ ട്രമ്പിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവിക ജ്ഞാനം ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന് ഇവാഞ്ചലിക്കല്‍ പാസ്റ്റേഴ്‌സ് ഓവല്‍ ഓഫീസില്‍ ട്രമ്പിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
കണ്ണുകളടച്ച് നമ്രശിരസ്‌ക്കനായി, ധ്യാന നിരതനായി നിന്നിരുന്ന പ്രസിഡന്റ് ട്രംമ്പിന്റെ തലയിലും, ശരീരത്തിലും കൈകള്‍ വെച്ച് പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ റോഡ്‌നി ഹവാര്‍ഡ് ബ്രൗണിയാണ് പുറത്തുവിട്ടത്.അമേരിക്കയില്‍ ആത്മായ ഉണര്‍വ് ല്ഭിക്കുന്നതിന് ഈ പ്രാര്‍ത്ഥന പ്രയാജനപ്പെടുമെന്ന് പാസ്റ്റര്‍ പോള വൈറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.
ടെക്‌സസ് പ്ലാനോ പ്രിസ്റ്റന്‍ വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജാക്ക് ഗ്രഹാം, മുന്‍ റിപ്പബ്ലിക്കന്‍ മിസിസോട്ട കോണ്‍ഗ്രസ് പ്രതിനിധി മിഷ്ല്‍ ബാച്ച്മാന്‍, ലിബര്‍ട്ടി യൂണിവേഴ്‌സിറ്റി (വെര്‍ജീനിയ) വൈസ് പ്രസിഡന്റ് ജോണി റൂര്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈറ്റ് ഇവാഞ്ചലിക്കല്‍ വിഭാഗത്തിന്റെ 81% വോട്ടുകളാണ് ട്രമ്പിന് ലഭിച്ചതെന്ന് കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.
മുമ്പ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണനയാണ് ഇപ്പോള്‍ റിലീജിയസ് ഫ്രീഡ്തിന് വൈറ്റ് ഹൗസില്‍ ലഭിച്ചിരിക്കുന്നതെന്ന് പാസ്റ്റര്‍മാര്‍ പറഞ്ഞു.