ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികനെ റിമാന്റ് ചെയ്തു

കല്‍പ്പറ്റ: വയനാട്ടില്‍ ബാലന്മാരെ പീഡിപ്പിച്ച വൈദികനെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ഇയാളെ റിമാന്റ് ചെയ്തത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെയാണ് റിമാന്റ് ചെയ്തത്.

മീനങ്ങാടി ബാലഭവനില്‍ വൈദികനായിരുന്ന സജിക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. 2016-17 അധ്യയന വര്‍ഷത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് പീഡനത്തിന് ഇരയായ കൂട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തായത്. മീനങ്ങാടി ബാലഭവന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തുവെച്ചാണ് പോലീസ് പിടികൂടിയത്.