റിമ കല്ലിങ്കലും നടിയുടെ പേര് വെളിപ്പെടുത്തി ; ബിനാനിപുരം സ്റ്റേഷനില്‍ പരാതി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിന് നടിയും ഡബ്ല്യു.സി.സി. അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ആലുവ ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്.
ഫെയ്‌സ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ബിനാനിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതി ആരോപിക്കുന്നു.
ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ ഒന്നും വരുത്താതെ റിമ തന്റെ ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് ആളുകള്‍ ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിന്‍വലിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തിരുന്നു.