ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് മുന്നേറ്റം, 18 സീറ്റില്‍ 10ഉം എല്‍ഡിഎഫ് നേടി
സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം. തെരഞ്ഞെടുപ്പ് നടന്ന 18 സീറ്റില്‍ 10 ഉം എല്‍.ഡി.എഫ് നേടി.യു.ഡി.എഫില്‍ നിന്ന് നാല് സീറ്റുകള്‍ എല്‍.ഡി.എഫ്. പിടിച്ചെടുത്തു.
യു.ഡി.എഫിന് ഏഴും ബി.ജെ.പിയ്ക്ക് ഒരു സീറ്റും ലഭിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ആറ് ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു.
എല്‍.ഡി.എഫ. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷം തദ്ദേശ സ്ഥാപനത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മെയില്‍ 12 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടും എല്‍.ഡി.എഫ്. നേടിയിരുന്നു