മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നഴ്സുമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: I N A യുടെയും U N A യുടെയും നേതൃത്വത്തില്‍ നഴ്സുമാര്‍ സംഘടിക്കുകയും, ന്യായമായ ശമ്പളത്തിനായും ചൂഷണങ്ങള്‍ക്കെതിരെയും നടത്തിവരുന്ന സമരത്തില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നതോടൊപ്പം ഇവരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിക്കണമെന്ന് മാനേജ്‌മെന്റിനോടും കേരളാ ഗവര്‍മെന്റിനോടും ആവശ്യപ്പെടുന്ന പ്രമേയം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഐക്യകണ്ടേനേ അംഗീകരിച്ചു.
അമേരിക്കന്‍ മലയാളികള്‍ ബഹുപൂരിപക്ഷവും നേഴ്സുമാരോ അവരോടു ബന്ധപ്പെട്ടോ അമേരിക്കയിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയവര്‍, നഴ്സിംഗ് എന്ന തൊഴില്‍ വളരെ നല്ല നിലയിലും നിലവാരത്തിലും അര്‍പ്പണ
മനോഭാവത്തോടെയും പ്രവര്‍ത്തിയെടുത്തു അമേരിക്കന്‍ ആരോഗ്യ മേഖലകളില്‍ നമ്മുടേതായ ഒരു സംഭാവന നല്‍കുവാനും മുന്‍പന്തിയില്‍ എത്തിച്ചേരുവാനും സാധിച്ചിട്ടുണ്ട് ഇന്ന് ലോകത്തിന്റെ ഏതുകോണിലാണെങ്കിലും
ഏതുരാജ്യതാണെങ്കിലും നമ്മുടെ നഴ്‌സിംഗ് സേവനം മികവുറ്റതാണ്, എന്നാല്‍ നമ്മുടെ ജീവിത വിജയവും പ്രവാസികളുടെ സാമ്പത്തിക സാംസ്‌കാരിക നിലവാരവും മാര്‍ഗദര്‍ശിയായി സ്വന്തം മക്കളെ (പുതുതലമുറയെ) നഴ്‌സിങ് പഠനത്തിനയച്ച/പഠിപ്പിച്ച മാതാപിതാക്കള്‍ക്കും സ്വന്തം ഉപജീവനമാര്‍ഗമായി നഴ്സിംഗ് തിരഞ്ഞെടുത്ത നമ്മുടെ അനിയന്മാര്‍ക്കും /അനിയത്തിമാര്‍ക്കും നമ്മുടെ രാജ്യത്തുനേരിടേണ്ടിവരുന്ന കടുത്ത അവഗണനയും അവരുടെ സമരത്തോട് മാനേജ്മെന്റുകളും സര്‍ക്കാരും നടത്തുന്ന നീതി നിഷേധവും നമ്മുടെ ഏവരുടെയും
കണ്ണുതുറപ്പിക്കാന്‍ പോന്നതാണ്.
നാലര വര്‍ഷത്തോളം ലക്ഷകണക്കിന് രൂപാ ഫീസ് ഈടാക്കിക്കൊണ്ടു പൂര്‍ത്തിയാക്കുന്ന BSc നഴ്സിംഗ് ,മുനരവര്‍ഷം പഠിക്കുന്ന ജനറല്‍ നഴ്സിംഗ് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഓരോ ഉദ്യോഗാര്ഥിയും ജോലിയില്‍ പ്രേവേശിക്കുന്നത് എങ്കിലും ബോണ്ടിന്റ്‌റെയും ട്രയിനിങ്ങിന്റെയും പേരുപറഞ്ഞു കുറഞ്ഞ ശമ്പളം കൊടുത്തുകൊണ്ട് ഒന്നും രണ്ടും വര്‍ഷം ഇവരെ ജോലിചെയ്യിപ്പിക്കുകയും ചൂഷണം ചെയ്യുകയുംചെയ്തുവന്നത് ക്ഷമിച്ചതും സഹിച്ചതും റെഫെറന്‍സിന്റെയും ക്രെഡന്‍ഷ്യലിന്റെയും പേപ്പര്‍വര്‍ക്കും ഇന്‍ഫോര്‍മേഷനും മറ്റും ഈ
മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും എന്നതിനാലാണ് യാതൊരുവിതത്തിലുമുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും ഇല്ലാതിരുന്ന ഈ മേഖലകളില്‍ I N Aയുടെയും U N Aയുടെയും നേതൃത്വത്തില്‍ നമ്മുടെ നഴ്സുമാര്‍ സംഘടിച്ചതെന്നു പ്രമേയം ചൂണ്ടികാട്ടി.
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍
(.M A G H REPRESENTING AROUND 15000 MALAYALEE FAMILYS IN HOUSTON
AREA )