20000 തന്നെ ശമ്പളമായി നല്‍കണം; സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുളള എം.പിമാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.നഴ്‌സുമാരുടെ സമരം ഗൗരവമേറിയതെന്ന് വിലയിരുത്തിയ മന്ത്രി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് സമിതി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.