പൂഞ്ഞാറിലേയ്ക്ക് വിമാനത്താവളം ; സ്വതന്ത്രനും ചെയ്യാന്‍ പറ്റും ഇതൊക്കെ
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി.സി.ജോര്‍ജ്ജിനെതിരെ ഇലക്ഷന് പ്രചാരണത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ എന്ത് വികസനം പൂഞ്ഞാറില്‍ കൊണ്ട് വരാന്‍ പറ്റുമെന്നതായിരുന്നു.
എന്നാല്‍ ആ ചോദ്യങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളം നിര്‍മ്മിക്കും.
നേരത്തെ വിമാനത്താവളത്തിനു സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
Read also: സ്ത്രീധനമായി കോടികള്‍ ലഭിച്ചിട്ടും അവന്റെ കണ്ണു നിറഞ്ഞില്ല ; പകരമായി അവള് നല്‍കിയത് സ്വന്തം ജീവന്
അതേ സമയം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പദ്ധതി വരുന്നതിനെ എം എല്‍ എ പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തു . റണ്‍വേയുടെ ദൂരം ആറ് കിലോമീറ്റര്‍ ലഭിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മന്ത്രി സഭാ തീരുമാനത്തെ പുണ്ണമായും സ്വാഗതം ചെയ്യുന്നു. ഭൂമി വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ന്നിരിക്കുന്നു. കാരണം ബിലീവേഴ്സ് ചര്‍ച്ചിന്റെ യോഹന്നാന് തിരുമേനിയും ഭൂമി വിട്ടു നല്കുന്നതില് സന്തോഷമാണ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകള്‍ക്കാണ് ഈ പദ്ധതി ഏറ്റവും ഗുണം ചെയ്യുക. കൂടാതെ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളിലുള്ള 80% വരുന്ന പ്രവാസികള്‍ക്കും 3.5 കോടി അയ്യപ്പ ഭക്തമാന്മാര്ക്കും പദ്ധതി ഗുണം ചെയ്യും. ഇത് ലോക ഭൂപടത്തില്‍ തന്നെ ഇടംപിടിക്കും. വിമാനത്താവളത്തിനു തന്റെ നേതൃത്വത്തില്‍ 2000 കോടിയുടെ വിദേശ ഫണ്ടും, 3000 കോടിയുടെ ഒരു പൊതു മേഖലാ ബാങ്ക് നല്കിയ ഫണ്ടും താന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് കഴിഞ്ഞതാണ്. ഇക്കാര്യത്തില്‍ ഇനിയും ഫണ്ട് ആവശ്യമാണെങ്കില്‍ അത് എത്തിച്ചു നല്‍കാനും തയ്യാറാണ്. ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ വാദിയും (സര്‍ക്കാര്‍) പ്രതിയും അനുകൂലമായി. ഇതു സംമ്പന്ധിച്ച് ഇനി ഹൈക്കോടതി തീരുമാനമേ പുറത്തു വരാനുള്ളു. പാരിസ്ഥിക പ്രശ്നമില്ലാത്ത വനഭൂമിയില്ലാത്ത മേഖലയായതിനാല്‍ തന്നെ വിമാനത്താവള നിര്‍മ്മാണത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണിത്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ശബരി റെയില്‍വേ സ്റ്റേഷനുമായി ഏതാണ്ട് രണ്ടര കിലോമീറ്റര്‍ ദുരം മാത്രമേ വരികയുള്ളു. കൂടാതെ പമ്പയിലേക്കെത്താനും വളരെ ചുരുങ്ങിയ ദൂരം മതി. പിസി ജോര്‍ജ്ജ്
ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് നിലവില്‍ പാട്ടക്കാലവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്നും തിരിച്ച് പിടിക്കേണ്ടതാണെന്ന് വ്യക്തമാക്കിയും സ്പെഷ്യല്‍ ഓഫിസര്‍ എ.ജി രാജമാണിക്യം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Read Also: ഹൈക്കോടതി മധ്യസ്ഥതയും ഫലം കണ്ടില്ല; നഴ്സുമാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
ബിലിവേഴ്സ് ചര്‍ച്ചാകട്ടെ എസ്റ്റേറ്റിന്റെ അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കില്ലെന്നും ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന് പറഞ്ഞിരുന്നു.