മെഡിക്കല്‍ കോളേജ് കോഴ; ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞത്, മറുപടിയില്ലാതെ നേതൃത്വം, ഗ്രൂപ്പിസം മുറുകുന്നു, അന്നു പറഞ്ഞു വെച്ചത് ഇതു തന്നെ?…
കേരളത്തിലെ ബി.ജെ.പി. നേതൃത്വം കുഴഞ്ഞിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് കോഴ ആരോപണം ഇന്ന് പാര്‍ലമെന്റില്‍ വരെ ബഹളത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ അന്വേഷണ കമ്മീഷന്റെ ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നില നില്‍ക്കുന്ന പടലപിണക്കങ്ങല്‍ ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ട് പേര്‍ മാത്രം അംഗങ്ങളായിട്ടുള്ള അന്വേഷണ കമ്മീഷനില്‍ നിന്നും ഈ റിപ്പോര്‍ട്ട എന്നേ ബി.ജെ.പി. നേതാക്കളുടെ പക്കല്‍ എത്തിയിരുന്നു എന്നതാണ് ജൂലൈ 17ന് കെ.സുരേന്ദ്രന്‍ തന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ അഴിമതി മനസിലാക്കിയ കെ.സുരേന്ദ്രന്‍ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ടു ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ കൂട്ടു പിടിച്ച് ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തു.
ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത് എന്നും ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.
ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല? എന്നും കെ സുരേന്ദ്രന്‍ തന്റെ എഫ്.ബിയില്‍ കുറിച്ചിരുന്നു. എന്നാല്‍ കോഴ വിവാദം ഇത്രമേല്‍ കത്തി നില്‍ക്കുമ്പോഴും ഫേസ് ബുക്കില്‍ എന്ത് കാര്യത്തിലും പ്രതികരിക്കുന്ന കെ സുരേന്ദ്രന്‍ ഇതുവരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ദേയമാണ്.
അതേസമയം മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലെ ആരേപണങ്ങളെ തള്ളി എം.ടി. രമേശ് രംഗത്തെത്തി. തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ല. മെഡിക്കല്‍ കോളജ് അധികൃതരെ അറിയില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. പണം വാങ്ങിയിട്ടില്ലെന്നും വിശദീകരണം അദ്ദേഹം വിശദീകരിച്ചു സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു അതു കൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയത്. അതേ സമയം അരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും തന്നെ കുടുക്കുന്നത് എം.ടി രമേശിനെ ഉന്നം വെച്ചിട്ടെന്നും ആര്‍.എസ്. വിനോദും ഇന്ന് പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും? മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.