അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി കുമ്മനം രാജശേഖരന്‍; ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖ നോക്കാതെ നടപടിയെടുക്കും
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ ആരോപണം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളളതാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖ നോക്കാതെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്നും തുടര്‍ നടപടി പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജഞാബന്ധമായ പാര്‍ട്ടിയായാണ് ബിജെപി. സംഭവം അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത് അതുകൊണ്ടാണ്. അഴിമതിയുടമായി പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.