ഐ.സി.എ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ശ്രദ്ധേയമായി
വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി നിയമസഭാംഗം വി.ടി. ബല്‍റാം ഉല്‍ഘാടനം ചെയ്തു. പത്താം ക്ലാസ്സില്‍ നൂറ് ശതമാനം വിജയത്തിനായി പ്രയത്‌നിച്ച അധ്യാപകര്‍, മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍, രാഷ്ട്രപതി, രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍, സംസ്ഥാന കലാ – കായിക മേള വിജയികള്‍, വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
ഐ സി എ ചെയര്‍മാന്‍ അഡ്വ. ആര്‍ വി. അബ്ദുല്‍ മജീദ്, കെ. അബൂബക്കര്‍, കോട്ടയില്‍ കുഞ്ഞിമോന്‍ ഹാജി, കുഞ്ഞിമൊയ്തു പറയങ്ങാട്ടില്‍, സൈദ് മുഹമ്മദ്, സാബിര്‍ അബ്ദുല്‍ ഖാദര്‍, ഹാരിസ് പൊത്തമ്മല്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങളും, പ്രിന്‍സിപ്പാള്‍ ശ്രീ മുഹമ്മദ് ബഷീര്‍, കെ.വി നസീര്‍, എന്‍.എം.കെ നബില്‍, ഷമീറ ഇസ്മായില്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.