മെഡിക്കല്‍ കോളേജ് കോഴ: ആരോപണങ്ങളെ തള്ളി എംടി രമേശ്, പണം വാങ്ങിയിട്ടില്ലെന്നും വിശദീകരണം

 

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലെ ആരേപണങ്ങളെ തള്ളി എം.ടി. രമേശ് രംഗത്തെത്തി. തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ല. മെഡിക്കല്‍ കോളജ് അധികൃതരെ അറിയില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.

പണം വാങ്ങിയിട്ടില്ലെന്നും വിശദീകരണം.സത്യം പുറത്തു വരുമെന്ന് നേരത്തെ പ്രീക്ഷിച്ചിരുന്നു അതു കൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയത്. അതേ സമയം അരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും തന്നെ കുടുക്കുന്നത് എം.ടി രമേശിനെ ഉന്നം വെച്ചിട്ടെന്നും ആര്‍.എസ്. വിനേദ് പറഞ്ഞു.