നഴ്‌സുമാര്‍ക്ക് 20000 തന്നെ സമരം അവസാനിച്ചു; സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പിലാക്കും, സര്‍ക്കാരുമായി നടന്ന ചര്‍ച്ച പൂര്‍ണ്ണ വിജയം
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. ആഴ്ചകള്‍ നീണ്ട സമരത്തിനൊടുവില്‍ നഴ്‌സുമാര്‍ വിജയം കണ്ടത്. നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം.
50 കിടക്കകള്‍ വരെയുളള സ്വകാര്യ ആശുപ്ത്രി നഴ്‌സുമാര്‍ക്ക് 20000 രൂപ നല്‍കാമെന്ന് യോഗത്തില്‍ ധാരണയായി. 50 കിടക്കകള്‍ക്ക് മേലെയുളള ആശുപത്രിയിലെ ശമ്പളം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. ട്രെയ്‌നിങ് കാലാവധിയും സ്റ്റൈപ്പന്‍ഡ് സംബന്ധിച്ച കാര്യങ്ങളും സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.