പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചിയല്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഇവരുടെ മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍പ് ഉള്‍പ്പെട്ട കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മൊഴിയിലുള്ളതൊണ് ലഭ്യമാകുന്ന വിവരം.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സുനിയെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വര്‍ഷം മുന്‍പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി ഉള്‍പ്പെടെ അഞ്ചുപേരാണ് നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.
ഈ കേസില്‍ അഞ്ച് ദിവസത്തേക്കാണ് സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും