കോലാഹലങ്ങളോടെ എത്തിയ രണ്ടായിരം രൂപാ നോട്ടുകള്‍ കാണ്മാനില്ല

ആയിരം രൂപാ നോട്ടുകള്‍ ഒരു രാത്രി മുന്നറിപ്പ് ഒന്നുമില്ലാതെ നിര്‍ത്തലാക്കിയ മോദി സര്‍ക്കാര്‍ അതിനെ തുടര്‍ന്ന്‍ വിപണിയില്‍ ഇറക്കിയ നോട്ടായിരുന്നു രണ്ടായിരം രൂപാ നോട്ടുകള്‍. ആയിരം പിന്‍വലിച്ചു രണ്ടായിരം പുറത്തിറക്കിയ സമയം സര്‍ക്കാര്‍ പറഞ്ഞത് കള്ളപ്പണം , കള്ളനോട്ട് എന്നിവയെ ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് ഇതൊക്കെ എന്നാണ്. എന്നാല്‍ നോട്ട് നിരോധനം പാളിപ്പോയതുപോലെ ഇപോളിതാ കോലാഹലങ്ങളോടെ എത്തിയ രണ്ടായിരം രൂപാ നോട്ടുകളും പരാജയം എന്ന് റിപ്പോര്‍ട്ട്. കറന്‍സി ക്ഷാമം പരിഹരിക്കാന്‍ എന്ന പേരില്‍ പുതിയതായി ഇറക്കിയ രണ്ടായിരത്തിന്റെ നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ ഇടിവ്. പ്രചാരത്തിലുള്ള 2000 രൂപയുടെ നോട്ടിന്റെ എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടായതായി ബാങ്കുകളും എടിഎം സേവനദാതാക്കളും പറയുന്നു. നിലവില്‍ റിസര്‍വ് ബാങ്കില്‍നിന്ന് ലഭിക്കുന്ന മൂല്യംകൂടുതലുള്ള നോട്ട് 500ന്റേതാണെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നീരജ് വ്യാസ് പറയുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടിന്റെ ഇപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിതെന്ന് സൂചനയുണ്ട്.