കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും അഴിമതി ; കേന്ദ്ര നേതൃത്വം കേരളത്തിലെത്തിയേക്കും
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജിനുവേണ്ടി കോടികള്‍ കോഴ വാങ്ങിയെന്ന വാര്‍ത്തയ്ക്ക് പുറത്തു വന്നതിനു പിന്നാലെ കോഴിക്കോട് വെച്ച് നടന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായി പരാതി.
കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ നടത്തിപ്പില്‍ വന്‍ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പരാതികളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനടുത്തെത്തിയിരിക്കുന്നത്. പരാതികളിന്മേല്‍ അന്വേഷണത്തിനായി ബി.ജെ.പി. ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.
കേരളത്തിലെ ബിജെപിയുടെ വിവധ തലങ്ങളില്‍ നടക്കുന്ന അഴിമതി കേന്ദ്ര നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തുടക്കത്തില്‍ വളരെ സുതാര്യമായാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരുവുകളും മറ്റും നടന്നത്. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഒരു ക്രമവുമില്ലാതെയായിരുന്നു നടത്തിപ്പ്. ഇതിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രം അടിയന്തിരമായി അന്വേഷിക്കും.