ബിജെപി അന്വേഷണ കമ്മീഷന്‍ അംഗം എകെ നസീറിനെ സസ്‌പെന്‍ഡ് ചെയ്യും
ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനും സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീറിനെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് നസീറിന്റെ ഇ. മെയില്‍ ഐ.ഡിയില്‍ നിന്നാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
കോഴ നല്‍കി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബി.ഡി.ജെ.എസിന്റെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബി.ജെ.പി. വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ ആയിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗം. കമ്മിഷന്‍ ജൂണ്‍ ആറിനു റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചു.