രാജ്യത്തെ 70 കോളജുകളില്‍ നിന്ന് ബിജെപി കോഴപ്പണം കൈപ്പറ്റി – കോടിയേരി ബാലകൃഷ്ണന്‍
മെഡിക്കല്‍ കോളജിനു അംഗീകാരം ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. രാജ്യത്തെ 70 കോളജുകളില്‍ നിന്ന് ബി.ജെ.പി. കോഴപ്പണം കൈപ്പറ്റിയെന്നും കോടിയേരി ആരോപിച്ചു.
എങ്ങനെയും പണമുണ്ടാക്കാനുള്ള ശ്രമത്തില്‍ ബി.ജെ.പി. അഴിമതി പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ഒരു അംഗത്തെ പുറത്താക്കിയതിലൂടെ ആരോപണം ബി.ജെ.പി. ശരിവച്ചിരിക്കുകയാണ്. ബി.ജെ.പി. നടത്തുന്ന ആദ്യത്തെ അഴിമതിയല്ല ഇത്.
മുന്‍പ് വാജ്!പേയ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട അഴിമതിയും നടന്നിരുന്നു. അധികാരം കിട്ടിയാല്‍ എന്തും ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിജെപി. കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ കള്ളനോട്ടടിയും ഹവാലയും നടക്കുന്ന സാഹചര്യമാണിപ്പോഴെന്നും കോടിയേരി കുറ്റപ്പെടുത്തി.