‘ആറുമാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ തൊടുപുഴയില്‍ സംഭവിച്ചതുപോലെ കൈവെട്ടും’; എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്
തിരുവനന്തപുരം: മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞു. എന്നാല്‍ കത്ത് അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും കെപി രാമനുണ്ണി പറഞ്ഞു. മാധ്യമം ദിനപത്രത്തിന് വേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ പ്രകോപിതരായാവരാണ് ഭീഷണിക്ക് പിന്നിലെന്നാണ് കരുതുന്നത്.
‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന ഒരു ലേഖനം മാധ്യമത്തില്‍ എഴുതിയിരുന്നു. അതിഷ്ടപ്പെടാത്തവരാണ് ഭീഷണി ക്ത്ത് അയച്ചിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കത്ത് ലഭിച്ചത്. പൊലീസില്‍ പരാതിപ്പെടണം എന്ന് കരുതിയിരുന്നതല്ല. പിന്നീട് പലരും നിര്‍ദേശിച്ചപ്രകാരമാണ് പൊലീസിന് പരാതി നല്‍കുന്നത്. കത്തിന്റെ ഉറവിടം അറിയില്ല. സീലില്‍ നിന്നും മഞ്ചേരിയില്‍ നിന്നുമാണെന്ന് കരുതുന്നുതായും കെപി രാമനുണ്ണി അഭിപ്രായപ്പെട്ടു.