മെഡിക്കല്‍ കോളേജ് കോഴ: അന്വേഷണം ഇന്നാരംഭിക്കുമെന്ന് ഡിജിപി

കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ ഇന്ന് തന്നെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ഡല്‍ഹിയിലേക്ക് നീളുമെന്നും ഡി.ജി.പി. മാധ്യമങ്ങളെ അറിയിച്ചു.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരെ കുറിച്ചാകും അന്വേഷണം. സതീഷ് നായരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡി.ജി.പി. അറിയിച്ചു. ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തവിട്ടത്.

വിജിലന്‍സ് എസ്.പി. ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സി.പി.എം. കോവളം ഏരിയ കമ്മിറ്റിയംഗവുമായ സുക്കാര്‍ണോയുടെ പരാതിയിലാണ് നടപടി.

മെഡിക്കല്‍ കോേളജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.