മെഡിക്കല്‍ കോളേജ് കോഴ: ലോക്സഭയില്‍ ഇന്നും ബഹളം
കേരള ബി.ജെ.പിയിലെ നേതാക്കള്‍ മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭയില്‍ രണ്ടാം ദിവസവും ബഹളം. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ്. എം.പിമാരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
വ്യാഴാഴ്ചയും എം.പിമാര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളേജ് അഴിമതിയും കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചതോടെ സഭ തടസപ്പെട്ടു. മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ 5.6 കോടി രൂപ കേരള ബി.ജെ.പിയിലെ ചിലര്‍ വാങ്ങിയെന്നാണ് ആരോപണം.