ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് മണ്ടത്തരമായി കാണുന്നില്ല; തനിക്കും പലതും പറയാനുണ്ടെന്ന് വിനായകന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന്. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന് പറഞ്ഞു.
സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന 65ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വിനായകന്.