നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് വൃന്ദകാരാട്ട്; ദയവിന്റെ ഒരു കണിക പോലും അറസ്റ്റിലായ നടന്‍ അര്‍ഹിക്കുന്നില്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ഗുണ്ടകളെ വിട്ട് ക്വട്ടേഷന്‍ കൊടുക്കുന്നത്.
കേസിന് പുറകെ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അതുപോലെ തന്നെ പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പുറകെയുള്ളവരെ പിടികൂടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
ദയവിന്റെ ഒരു കണിക പോലും അറസ്റ്റിലായ നടന്‍ അര്‍ഹിക്കുന്നില്ല. അത് ഹൈക്കോടതി മനസിലാക്കുമെന്നാണ് കരുതുന്നത്. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും വൃന്ദകാരാട്ട് പറഞ്ഞു.
സംസ്ഥാനത്തെ മറ്റൊരു പെണ്‍കുട്ടിക്കെതിരെ നടന്ന ആക്രമത്തിനിടെ പെണ്‍കുട്ടി തന്നെ ആയാള്‍ക്ക് ശിക്ഷ വിധിച്ചപ്പോള്‍ ശിക്ഷ നല്‍കി കഴിഞ്ഞല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയാന്‍ മാത്രമായിരിക്കുമെന്നും വൃന്ദകാരാട്ട് പറഞ്ഞു.