ഇന്ത്യന്‍ സൈന്യത്തിനു വെടിക്കോപ്പുകളില്ല ; യുദ്ധം ഉണ്ടായാല്‍ 15-20 ദിവസം പോരാടാം, കടുത്ത സ്വരത്തില്‍ ചൈന മറുവശത്ത്
അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു സി.എ.ജി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷമായി തുടരുന്ന സ്ഥിതിയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.
വിവിധ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ സി.എ.ജി. നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. യുദ്ധം ഉണ്ടായാല്‍ 15-20 ദിവസങ്ങള്‍ വരെ മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പോരാടാന്‍ സാധിക്കുകയുള്ളൂവെന്നും വിലയിരുത്തിയിരുന്നു.
മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ എടുത്തില്ലെന്നു നിലവിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) ആണു നിര്‍മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരില്‍നിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തില്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനു സേനയില്‍നിന്ന് ലഭിച്ച കത്തുകള്‍ 2009 മുതല്‍ കെട്ടിക്കിടക്കുകയാണ്.
അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവുണ്ടാകാത്ത സാഹചര്യത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടിനു വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.