എം വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ. എം.വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എം.എല്‍.എ. ഹോസ്റ്റലില്‍ വച്ച് പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എം.എല്‍.എയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി അദ്ദേഹത്തെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സിറ്റി പോലീസ് കമീഷണര്‍ അജിതാബീഗം വിന്‍സന്റിനെ ചോദ്യം ചെയ്തിരുന്നില്ല. ഇതിന് വേണ്ടി അദ്ദേഹത്തെ എം.എല്‍.എ. ഹെഡ്‌കോര്‍ട്ടേഴ്‌സിലേക്ക് മാറ്റി. പോലീസ് വാഹനത്തിലാണ് വിന്‍സന്റിനെ കൊണ്ട് പോയത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരിയായ വീട്ടമ്മയെ എം. വിന്‍സന്റ് എം.എല്‍.എ. അഞ്ചു മാസത്തിനിടെ 900 തവണയാണ് ഫോണില്‍ വിളിച്ചത്. എം.എല്‍.എ. ബലാത്സംഗം ചെയ്‌തെന്നാണ് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ മൊഴി നല്‍കി. മറ്റ് ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും എം.എല്‍.എയ്ക്ക് എതിരാണെന്ന് പോലീസ് പറഞ്ഞു.