എം വിന്‍സെന്റ് എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യുന്നു; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍, ചോദ്യം ചെയ്യല്‍ എംഎല്‍എ ഹോസ്റ്റലില്‍ വെച്ച്

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ. എം. വിന്‍സന്റിനെ പോലീസ് ചോദ്യം ചെയ്യുന്നു. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ എം.എല്‍.എ. ഹോസ്റ്റലില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മാസങ്ങളായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നവെന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു. എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.

ജനപ്രതിനിധി ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാവുകയുള്ളൂ. എന്നാല്‍ പീഡനക്കേസില്‍ എം.വിന്‍സന്റ് എം.എല്‍.എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പോലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പോലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.