കോഴിക്കോട് വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍
വ്യാജമദ്യം കഴിച്ച് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്ക് എകെജി കോളനിയില്‍ ഒരാള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയമ്മ സ്വദേശി ബാലനാണ് (54) മരിച്ചത്.
സന്ദീപ്, ചേക്കുട്ടി എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്തു കുടിച്ചതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു.
ആശുപത്രി ജീവനക്കാരന്‍ ആയിരുന്നു ബാലന്‍. പോലീസും എക്‌സൈസും സ്ഥലത്ത് പരിശോധന നടത്തി. കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.