നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്ക്; രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും, മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി
നോക്കുകൂലി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും. ഇവര്‍ മനുഷ്യനെ ഒരിഞ്ച് മുന്നോട്ട് വിടില്ല. ബാക്കിയുളളവരെ ആക്ഷേപിക്കാന്‍ മാത്രമാണ് കുന്തവുമായി നടക്കുന്നത്. പിന്നെ ചിലര്‍ സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ച് നടപ്പാണ്. മറ്റുളളവരെ വിളിച്ച് അവര്‍ അത് പറഞ്ഞല്ലോ, ഇത് പറഞ്ഞല്ലോ എന്നും പറഞ്ഞ് അവരുടെ അഭിപ്രായവും എഴുതിവിടും.
നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്കെന്നും സുധാകരന്‍ ചോദിച്ചു. ഐ.എ.എസുകാര്‍ എന്തെഴുതിയാലും പൂര്‍ണമായി തളളിക്കളയാനുളള സ്വാതന്ത്ര്യം മന്ത്രിമാര്‍ക്കുണ്ട്. ഇങ്ങനെ എത്രയെണ്ണം തളളിക്കളഞ്ഞിരിക്കുന്നു. ആരും ചോദിക്കില്ല. ഐ.എ.എസ്. എന്നത് പൂര്‍ണ സ്വാതന്ത്ര്യമുളള ജോലിയല്ലെന്നും മന്ത്രി പറഞ്ഞു.