എംഎല്‍എയെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരി രംഗത്ത്; പരാതിക്കാരിയ്ക്കാണ് കുഴപ്പം, രാഷ്ട്രീയ ഗൂഢാലോചനയെന്നും വെളിപ്പെടുത്തല്‍
വീട്ടമ്മ നല്കിയ ലൈംഗിക ആരോപണ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എം. വിന്‍സെന്റ് എം.എല്‍.എയെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരി രംഗത്ത്. പരാതി നല്കിയ വീട്ടമ്മ മാനസിക അസാസ്ഥ്യമുളളയാളാണെന്നും പത്തുവര്‍ഷമായി അതിനുളള മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാമെന്നും സഹോദരി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എല്‍.എയും പരാതിക്കാരിയും തമ്മില്‍ പരസ്പരം ഫോണില്‍ വിളിച്ചിരുന്നു.
ഇത് തന്നോട് പറഞ്ഞപ്പോള്‍ ശരിയല്ലെന്ന് അന്ന് പറഞ്ഞിരുന്നു. തന്റെ മറുപടിയില്‍ വീട്ടമ്മയ്ക്ക് അതൃപ്തി തോന്നിയതായും സഹോദരി പറഞ്ഞു.
നിലവിലെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നത്.