കേന്ദ്ര സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന; കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ചുവെന്നും ശിവസേനാ മുഖപത്രം
ബി.ജെ.പി. നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന. ജി.എസ്.ടിയും, നോട്ട് നിരോധനവുമൊക്കെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളായിരുന്നവെന്ന് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു.
മൂന്ന് വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷം ജനങ്ങളുടെയും അപ്രീതി സമ്പാദിച്ചുവെന്നും ശിവസേനാ മുഖപത്രം ‘സാമാന’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.
ജി.എസ്.ടി. നടപ്പാക്കരുതെന്ന് ശിവസേന മുന്‍പേ നിലപാടെടുത്തിരുന്നതാണ്, നോട്ട് നിരോധനം മൂലം രാജ്യത്ത് ലക്ഷകണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന്റെ സമയത്തും ശിവസേന എതിര്‍പ്പറിയിച്ചിരുന്നതാണ്. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല.
അതുവരെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത പ്രതീക്ഷകളെല്ലാം അതോടെ അസ്തമിച്ചു. ജോലിനഷ്ടപ്പെട്ട ലക്ഷകണക്കിനാളുകളെക്കുറിച്ചോ അവരുടെ കുംടുംബം എങ്ങനെ മുന്നോട്ട് പോകുമെന്നോ ആരെങ്കിലും ചിന്തിച്ചോ എന്നും താക്കറെ ചോദിച്ചു. കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ വഞ്ചകനെന്ന് വിളിച്ച് പരിഹസിച്ചിട്ട് കാര്യമില്ലെന്നും ആരാണ് യഥാര്‍ഥ ജനവഞ്ചകരെന്ന് ജനങ്ങള്‍ക്ക് നന്നായറിയാമെന്നും പറഞ്ഞാണ് അദ്ദേഹം ഇന്റര്‍വ്യു അവസാനിപ്പിക്കുന്നത്.