ദിലീപിനെ അനുകൂലിച്ചു സംസാരിച്ചതിന് പി.സി ജോര്‍ജിനെ ചോദ്യംചെയ്യാന്‍ പോലീസ് നീക്കം ; വിരട്ടാന്‍ നോക്കേണ്ട എന്ന് പി സി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറല്‍ എ സ്പി. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് എ സ്പി മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു.
ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതാണ് പി സിയെ ചോദ്യം ചെയ്യാന്‍ കാരണമായി പോലീസ് പറയുന്നത്. അതേസമയം താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല എന്നും ചോദ്യം ചെയ്യുമെന്ന കാര്യം പറഞ്ഞ് ആരും തന്നെ വിരട്ടേണ്ടന്നും പിസി ജോര്‍ജ് പ്രതികരിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.