കോഴിക്കോടും ബിജെപി കോഴ വാങ്ങി; സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കി, യുവാവിനെ കബളിപ്പിച്ചു
മെഡിക്കല്‍ കോളേജ് അഴിമതിക്ക് പിന്നാലെ കേരളത്തിലെ ബി.ജെ.പിയുടെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്. കോഴിക്കോട് വടകരയിലാണ് ബി.ജെ.പി. നേതാവിനെതിരെ കോഴ ആരോപണവും പരാതിയും.
സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറിയായ എം.പി. രാജന്‍ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് പരാതി. കോഴിക്കോട് പാതിരപറ്റയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ അശ്വന്തിനാണ് ഇങ്ങനെ പണം നഷ്ടമായത്.
അശ്വന്തും കുടുംബവും നല്‍കിയ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. സൈന്യത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് രണ്ടുഘട്ടങ്ങളിലായി ബി.ജെ.പി. നേതാവായ എം.പി. രാജന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയെന്നാണ് അശ്വന്തിന്റെ പരാതി.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി. നേതാക്കള്‍ ഇടപെട്ട് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ഉറപ്പും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പരാതിയുമായ് മുന്നോട്ട് വന്നത. ബി.ജെ.പി. നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.