കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനം 20 പേര് മരിച്ചു
അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. രാഷ്ട്രീയനേതാക്കളുടെ വസതിക്കു സമീപമായിരുന്നു സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മുസ്ലിം ആരാധനാലയത്തിനുനേരെ കഴിഞ്ഞ ആഴ്ച ഐ.എസ്. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. വിവിധ ആക്രമണങ്ങളില്‍ ഈ വര്‍ഷം കാബൂളിലെ 20 ശതമാനം ജനങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണു കണക്കുകള്‍. ഭീകരാക്രമണങ്ങളില്‍ 1,662 പേരാണ് ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.