ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍
കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണ ശരങ്ങളുമായി ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.
കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പിണറായിയും കോടിയേരിയുമാണ്. . ഇവരുടെ തണലിലാണ് സി.പി.എം. അക്രമം അഴിച്ചുവിടുന്നത്. പയ്യന്നൂരില്‍ സി.പി.എം. ബി.ജെ.പി. അക്രമമുണ്ടായതിനെ തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ആര്‍.എസ്.എസ്. നേതൃത്വം അനുവദിച്ചാല്‍, കേരളത്തിലെ അമ്മമാര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
18 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെയുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. പിണറായി വിജയനൊക്കെ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നതു ഞങ്ങളുടെ ഔദാര്യത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.